
കൊല്ലം: ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ച തർക്കതിൽ യുവാവിനെ അക്രമിച്ച പ്രതി പിടിയിൽ. ശക്തികുളങ്ങര സക്കറിയ വില്ലയിൽ ഡെറിക്ക് (28) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ക്രിസ്മസ് ദിവസം ശക്തികുളങ്ങര ജോൺബ്രിട്ടോ പള്ളിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് പ്രതിയുടെ സംഘവും പരാതിക്കാരൻ ബെർലിയുടെ സംഘവും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഈ വിരോധത്തിൽ പ്രതിയും പത്തോളം പേരടങ്ങിയ സംഘവും മാരകയുധങ്ങളുമായി പരാതിക്കാരന്റെ ബന്ധുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബെർലിയെ ആക്രമിക്കുകയായിരുന്നു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ അനുപിന്റെ നേതൃത്വത്തിൽ എസ്.ഐ ഹൂസൈൻ എസ്.സി.പി.ഒ അബുതാഹിർ, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.