
കൊല്ലം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തയാളെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ശക്തികുളങ്ങര കൂട്ടുംവാതുക്കൽ അനി എന്ന രാജേഷ് (36) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. 23ന് വൈകിട്ട് 6.30ന് മീനത്ത്ചേരി കല്ലുംപുറത്തിനു സമീപം പ്രതി പരാതിക്കാരനായ ജോൺസനെ അസഭ്യം പറഞ്ഞു. ഇത് ചേദ്യംചെയ്ത വിരോധത്താൽ രാജേഷ് ജോൺസനെ കൈയിലിരുന്ന കുപ്പിഗ്ലാസ് പൊട്ടിച്ച് കുത്തുകയയിരുന്നു. ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ, അജയകുമാർ, എസ്.സി.പി.ഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്