k

പുതുവർഷപ്പിറവിക്കിനി
നേരമതെത്ര; സായംസന്ധ്യ -
യിരുട്ടിപ്പുലരി വരുന്നേരം,​
വർഷപ്പുലരി വരുന്നേരം.
യാത്രപറഞ്ഞു പിരിഞ്ഞൊരു
കാലം തിരിച്ചു വരില്ലാ
പഠിച്ച പാഠം ഗുണപാഠ -
മാക്കി വിജയക്കൊടി നാട്ടാം.
ഡിസംബറിൻ അവസാന
രാവേ... കൊഴിഞ്ഞുവീഴും രാവേ
വിടരുന്ന പുലരിക്ക് സ്വാഗത -
മോതാം, നവഗാനം പാടാം.
കണ്ണീരകറ്റി ചിരിയുടെ
പൂത്തിരി കത്തിച്ചാഹ്ളാദാ -
രവ മേളത്തിൽ വന്നണയട്ടെ
നവയുഗ ദിനരാത്രങ്ങൾ.