
ഏറ്റുമാനൂർ: വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോറും അനുബന്ധ വയറുകളും മോഷ്ടിച്ച മൂന്നു പേർ അറസ്റ്റിൽ. ഏറ്റുമാനൂർ രാജീവ് ഗാന്ധി കോളനിയിൽ പേരുംകാലാ അൻസൽ (18), ഏറ്റുമാനൂർ രാജീവ് ഗാന്ധി കോളനിയിൽ കാട്ടിൽപറമ്പിൽ വീട്ടിൽ ഫിറോസ് (23), അതിരമ്പുഴ പട്ടിത്താനം അന്തിനാട്ട് പ്രിൻസ് (23) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റിൽ. ഏറ്റുമാനൂർ കരീച്ചിറ ഭാഗത്താണ് സംഭവം. വീടിന്റെ കിണറിന് സമീപം വച്ചിരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോറും, അനുബന്ധ വയറുകളും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ സാഗർ, എ.എസ്.ഐ ഗിരീഷ്, സി.പി.ഒമാരായ സജി, മനോജ്, ഡെന്നി പി.ജോയ്, അനീഷ്, സൈഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫിറോസിന് ഏറ്റുമാനൂർ സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.