
കുമളി: തമിഴ് നാട്ടിലെ കമ്പം ഗൂഡല്ലൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് നൽകാമെന്ന് പറഞ്ഞ് കൂട്ടി കൊണ്ടുപോയി പണവും ഏ ടി എം കാർഡും തട്ടിയെടുത്ത അക്രമി സംഘം മലയാളികളെ തല്ലി ചതച്ചു.ആലപ്പുഴ സ്വദേശികളായ ജെബി ജേക്കബ്ബ് (27) സുഹൃത്തുക്കളായ ദാനയേൽ , അജോയ്, ആൻസൻ എന്നിവർക്കാണ് അക്രമി സംഘത്തിന്റെ മർദ്ദനം ഏൽക്കേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ ഗുഡല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു . ഗുഡല്ലൂർ സ്വദേശികളായ മരുതു പാണ്ടി ( 37 ) ,ഗോവിന്ദരാജ് (46), ശെൽവം, (46)മഹേശ്വരൻ (38) ഭാരതീരാജ് (35) പിച്ചൈയ് (65) എന്നിവരെ ഗുഡല്ലൂർ പൊലീസ് ഇൻസ് പെക്ടർ പിച്ചയ് പാണ്ടിയൻ അറസ്റ്റ് ചെയ്തു . അക്രമി സംഘത്തിലെ
നാലു പേർക്കായി തെരച്ചിൽ നടക്കുന്നു. ഗുഡല്ലൂരിനു സമിപം കാഞ്ചി മര തുറയിൽ ശനിയാഴ്ച യായിരുന്നു സംഭവം
.പതിനൊന്നംഗ അക്രമി സംഘത്തിൽ മലയാളിയായി ഉണ്ടായിരുന്നയാൾ മുഖേനയാണ് സ്ഥലം വാങ്ങാൻ ആലപ്പുഴ സ്വദേശികൾ എത്തിയത്. ഇവരിൽ നിന്ന് ഗുഗിൽ പേ വഴി മുപ്പതിനായിരം രൂപാ സംഘം നേരത്തെ തട്ടിയെടുത്തു. സംഭവ സ്ഥലത്ത് വെച്ച് നാൽപ്പതിനായിരം രുപയും എ.ടി എം കാർഡും , വാച്ചും , പേഴ്‌സും അപഹരിച്ച ശേഷം തല്ലി ച്ചതച്ചതായാണ് പരാതി. കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല.