vargshee

കോട്ടയം: ഡ്യൂട്ടി നിർവഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ആറുപേർ അറസ്റ്റിൽ. നട്ടാശ്ശേരി വടവാതൂർ മധുരംചേരികടവ് കുന്നമ്പള്ളിൽ വർഗീസ് (31), ഇയാളുടെ സഹോദരനായ റിജു (35), നട്ടാശ്ശേരി വടവാതൂർ പാറേപ്പറമ്പ് പാറേപ്പറമ്പിൽ മഹാദേവ് (24), നട്ടാശ്ശേരി വടവാതൂർ മധുരം ചേരികടവ് കുന്നമ്പള്ളി രാഹുൽ (25), വടവാതൂർ മധുരം ചേരികടവ് വാത്തിത്തറ എബിൻ (24), വടവാതൂർ മധുരം ചേരികടവ് വാത്തിത്തറ മരിയൻ (29) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ ഇറച്ചി വാങ്ങാൻ എന്ന വ്യാജേന ചെന്ന ഇവർ, അവിടെനിന്നും പുറമേ നിന്നുള്ളവർക്ക് ഇറച്ചി നൽകാറില്ലെന്ന് അഡ്മിനിസ്‌ട്രേറ്ററും മറ്റും പറഞ്ഞത് ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് ഇവർ സ്ഥലത്ത് ബഹളം വയ്ക്കുകയായിരുന്നു. അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ സംഘം ചേർന്ന് പൊലീസ് ഉദ്യോഗസ്ഥനെയും കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരെയും അസഭ്യംപറയുകയും ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.എച്ച്.ഒ യൂ.ശ്രീജിത്ത്, എസ്.ഐമാരായ ദിലീപ്കുമാർ, ജിജി ലൂക്കോസ്, മനോജ്കുമാർ, എ.എസ്.ഐ രജീഷ് രവീന്ദ്രൻ, സി.പി.ഒമാരായ പ്രതീഷ് രാജ്, ഗിരിപ്രസാദം, ദിലീപ്, ബിജു, അനിക്കുട്ടൻ,ഗിരീഷ് കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.