
കിഴക്കമ്പലം:ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വാഴക്കുളം നോർത്ത് എഴിപ്രം കൈപ്പൂരിക്കര മല്ലപ്പള്ളിത്തടം കോളനിയിൽ രജീഷിനെ (31) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു.
വാഴക്കുളം ചെമ്പറക്കി നാലു സെന്റ് കോളനിയിൽ പാക്കാട്ടുമോളം രവിയുടെ മകൾ അനുമോളാ (26)ണ് മരിച്ചത്.
ശനിയാഴ്ച്ച രാവിലെ കൊല നടത്തിയ ശേഷം ബസിൽ രക്ഷപ്പെട്ട പ്രതിയെ ആലുവ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.
മറ്റൊരാളുമായി അനുമോൾക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയതെന്ന് രജീഷ് പൊലീസിന് മൊഴി നൽകി. മറ്റൊരാളുമായി അനുമോൾക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയതെന്ന് രജീഷ് പൊലീസിന് മൊഴി നൽകി. മൂന്നുവർഷം മുമ്പ് പ്രേമിച്ചു വിവാഹിതയായ അനുമോൾ കുറച്ചുനാളായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസം. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ബന്ധുക്കൾ പറഞ്ഞു തീർത്തതോടെ മൂന്നുമാസമായി രജീഷ് അനുമോളുടെ വീട്ടിൽ താമസിക്കുകയായിരുന്നു.
രജീഷ് പെയിന്റിംഗ് ജോലിക്കാരനാണ്. ഇവർക്ക് കുട്ടികളില്ല. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ ആർ. മനോജ് കുമാർ, എസ്.ഐമാരായ പി.എം. റാസിക്, സി.എ. ഇബ്രാഹിം കുട്ടി, എ.എസ്.ഐ എ.എച്ച് . അജിമോൻ, സീനിയർ സി.പി.ഒമാരായ കെ.കെ. ഷിബു, സി.എം. കരീം, കെ.ബി. മാഹിൻ ഷാ, പി.കെ. റെജിമോൻ സി.പി.ഒ മാരായ കെ.ആർ. വിപിൻ , ആരിഷാ അലിയാർ സാഹിബ്, എസ്. സന്ദീപ് കുമാർ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.