cake

തിരുവനന്തപുരം: പലായനം ചെയ്യുന്നവർക്ക് എന്നും അഭയ കേന്ദ്രമാണ് കേരളമെന്നും ഇവിടത്തെ മതസൗഹാർദവും സാഹോദര്യവും ലോകത്തിനു മാതൃകയാണെന്നും ഡോ.ശശി തരൂർ പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ദിനത്തിൽ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന 17 കുട്ടികൾക്കാണ് വിരുന്നൊരുക്കിയത്. ഡോ. എസ്.എസ്.ലാൽ, പാളയം ഇമാം ഡോ. വി.പി.ഹൈബ് മൗലവി, ഇ.എം. രാധ, പിന്നണി ഗായിക രാജലക്ഷ്മി, കിഷോർ ബാബു തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്കായി തരൂർ ക്രിസ്‌മസ് ഗാനം ആലപിക്കുകയും ചെയ്തു. ആർട്ട് ലവേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ലാലു ജോസഫ്, അഭിരാം, പ്രവീൺ, സുഭാഷ്, എബി ജോർജ്, വി.വി.വിനോദ്,​ വി.എസ്.മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. ദിവ്യകാരുണ്യ മിഷൻ ഡയറക്ടർ ഫാ. ഇഗ്നാസി രാജശേഖരൻ, ഐകഫ് ഡയറക്ടർ ഫാ.ബേബി ചാലിൽ, ഗോത്ര ഡയറക്ടർ പീറ്റർ, ദിവ്യകാരുണ്യ മിഷൻ സെക്രട്ടറി അഡ്വ. നിർമല കരുണ എന്നിവരും പങ്കെടുത്തു.