ആറ്റിങ്ങൽ: തിരുവിതാംകൂർ ജ്യോതിഷ പരിഷത്തിന്റെ ഒന്നാം വാർഷികം 28 ന് നടക്കും. എൽ.എം.എസ് ജംഗ്ഷനു സമീപം മംഗല ശ്രേണിയിൽ വൈകിട്ട് 4 ന് നഗര സഭാ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി വാർഷികം ഉദ്ഘാടനം ചെയ്യും. പരിഷത്ത് പ്രസിഡന്റ് സുദർശനൻ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിക്കും. സൂക്ഷ്മാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.