തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്‌കൃതി ഭവനും കുമാരനാശാൻ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരിക്കുന്നു.വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഇന്ന് വൈകിട്ട് 5ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ.വി. മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിക്കും.എം.എൽ.എമാരായ വി.കെ. പ്രശാന്ത്,വി .ശശി,വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി പി.എസ് .മനേഷ്,സാക്ഷരതാമിഷൻ ഡയറക്ടർ എ.ജി .ഒലീന,കവി ഗിരീഷ് പുലിയൂർ, ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി .ജയപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും. കുമാരനാശാന്റെ കരുണയുടെ മോഹിനിയാട്ട ആവിഷ്‌കാരം അശ്വതി ശങ്കർ ലാൽ അവതരിപ്പിക്കും.