sivagiri

ശിവഗിരി: തീർത്ഥാടന കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശിവഗിരിയിൽ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കായി തയ്യാറാക്കുന്ന ഗുരുപൂജാ പ്രസാദം അന്നദാനത്തിനുള്ള കാർഷിക വിളകളും പലവ്യജ്ഞനങ്ങളും വിവിധ ജില്ലകളിൽ നിന്നും ഭക്തർ എത്തിച്ചു തുടങ്ങി.

ഗുരുധർമ്മ പ്രചരണസഭ കോട്ടയം ജില്ലാക്കമ്മിറ്റി നാഗമ്പടം ക്ഷേത്രത്തിൽ നിന്നും ആലപ്പുഴ ജില്ലാക്കമ്മിറ്റി വിശ്വഗാജി മഠത്തിൽ നിന്നും ശിവഗിരിയിൽ എത്തിച്ച ഉല്പന്നങ്ങൾ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, ഗുരുധർമ്മ പ്രചരണസഭാ വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, രജിസ്ട്രാർ അഡ്വ. എം. മധു ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു.