തിരുവനന്തപുരം: തലസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ജീവചരിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തിൽ പ്രൊഫ.ഡോ.സി.ജെ.പ്രസന്നകുമാരിയുടെ ഫിജി കാ ഏക് ഹഫ്താ പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടത്തി.തുമ്പമൺ തങ്കപ്പൻ അദ്ധ്യക്ഷനായി. ഡോ. ആശാ എസ്.നായർ പ്രബന്ധം അവതരിപ്പിച്ചു. അഡ്വ.എസ്.കെ.സുരേഷ്,​ ഡോ.ജെ.ബാബു,​ ഡോ.എം.എസ്.വിനയചന്ദ്രൻ,​ ജെ.വാസുദേവൻ,​ ഡോ.ജെ.വിജയമ്മ,​ തിരുമല ശിവൻകുട്ടി,​ അനിൽ നെടുങ്ങോട്,​ കല്ലയം മോഹനൻ തുടങ്ങിയവർ സംസാരിച്ചു.