police

തിരുവനന്തപുരം: പൊലീസ് മേധാവിയുടെ വസതിയിൽ മഹിളാമോർച്ച നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്തതതിന്റെ പേരിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ 3 മാദ്ധ്യമപ്രവർത്തകർക്ക് പൊലീസിന്റെ നോട്ടീസ്. ഡി.ജി.പിയുടെ വസതിയിൽ അതിക്രമിച്ച് കടന്നെന്നാണ് കുറ്റം. ജനം ടി.വി റിപ്പോർട്ടർ രശ്‌മി കാർത്തിക, ക്യാമറാമാൻ എബി, ജന്മഭൂമി ഫോട്ടോഗ്രാഫർ അനിൽ ഗോപി എന്നിവർ വെള്ളിയാഴ്ച രാവിലെ 11ന് ഹാജരാവാനാണ് മ്യൂസിയം പൊലീസ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരേ ഷൂസെറിഞ്ഞത് റിപ്പോർട്ട് ചെയ്തതിന് 24ചാനൽ ലേഖികയ്ക്കെതിരേ കേസെടുത്തിരുന്നു.