
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്ന് ഫീസടച്ച ശേഷം 29നകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ- 0471-2560363, 364.