
തിരുവനന്തപുരം: സപ്ലൈകോയുടെ വിപണ കേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങളുടെ വില ഒരോ ആറു മാസത്തിലൊരിക്കലും പുനർനിശ്ചയിക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരാൻ ഭക്ഷ്യ വകുപ്പ്. വിപണി വിലയുടെ 25 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ സബ്സിഡി സാധനങ്ങൾ വിൽക്കും.
ഒരിക്കൽ നിശ്ചയിച്ച സാധനങ്ങളുടെ വില പിന്നീട് കൂടുകയും കുറയുകയും ചെയ്യുന്ന വിപണി സാഹചര്യത്തിൽ സബ്സിഡി വില ഒരേ നിരക്കിൽ നില നിറുത്താനാണ് ആറു മാസത്തിലൊരിക്കൽ വില മാറ്റാൻ ആലോചിക്കുന്നത്.സബ്സിഡി സാധനങ്ങളുടെ വില പുനർനിശ്ചയിക്കുന്നതിനായി ചുമതലപ്പെടുത്തിയ വിദഗ്‌ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വിപണി വിലയുടെ 20% കുറവിൽ സാധനങ്ങൾ വിൽക്കണമെന്നതുൾപ്പെടെയുളള ശുപാർശ അടങ്ങിയ റിപ്പോർട്ടാണ് സമിതി ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് നൽകിയെന്നാണ്
വിവരം. അത്രത്തോളം വില വർദ്ധിപ്പിക്കാൻ ഭക്ഷ്യവകുപ്പ് ഒരുക്കമല്ല, അതുകൊണ്ടാണ് വിപണി വിലയുടെ 25 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ സബ്സിഡി സാധനങ്ങൾ വിൽക്കാമെന്ന നിർദേശം കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് ഇന്നലെ മന്ത്രി ജി.ആർ.അനിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. മഞ്ഞൾ, ഉൾപ്പെടെയുള്ള മൂന്ന് ഇനങ്ങൾ കൂടി സബ്സിഡി വിലയ്ക്ക് വിൽക്കണമെന്ന റിപ്പോർട്ടും അംഗീകരിക്കാനാണ് സാദ്ധ്യത.
മുളക്, കടല എന്നിവയുടെ വില ഇരട്ടിയിലേറെ വർദ്ധനനയുണ്ടാകും.
സംസ്ഥാന ആസൂത്രണ കമ്മിഷൻ അംഗം ഡോ. രവിരാമൻ അധ്യക്ഷനും ഭക്ഷ്യ സെക്രട്ടറി അജിത് കുമാർ, സപ്ലൈകോ എംഡി ഡോ. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ അംഗങ്ങളുമായ സമിതി തയ്യാറാക്കി റിപ്പോർട്ട് അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്യും.
മറ്റ് നിർദേശങ്ങൾ
കൂടുതൽ മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളാക്കണം
ഉപഭോക്താക്കളെ കൂടുതൽ ഉൽപന്നങ്ങൾ വിൽപനശാലകളിലെത്തിക്കണം
കൂടുതൽ വിൽപ്പനകേന്ദ്രങ്ങളുണ്ടാകണം