binoy
f

തിരുവനന്തപുരം : ബിനോയ് വിശ്വത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ച സി.പി.ഐ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്നു ചേരുന്ന പാർട്ടി സംസ്ഥാന കൗൺസിൽ അംഗീകരിക്കും. ബിനോയ് വിശ്വത്തിന്റെ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി ഇന്നലെ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവിൽ എതിർ ശബ്ദങ്ങളുയർന്നില്ല.

പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ നിർവാഹകസമിതി അംഗം ആനി രാജ എന്നിവർ രണ്ട് ദിവസങ്ങളായി നടക്കുന്ന നേതൃയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനത്തിന്റെ നിര്യാണത്തെ തുടർന്ന് ബിനോയ് വിശ്വത്തിന്

കാനത്തിന്റെ സംസ്‌കാര ദിനത്തിൽ തന്നെ കോട്ടയത്ത് അടിയന്തര നിർവാഹകസമിതി വിളിച്ച് ചുമതല കൈമാറിയതിൽ വിമർശനമുയർന്നിരുന്നു.ഇതിലുള്ള അതൃപ്തി കെ.ഇ ഇസ്മായിൽ പരസ്യമാക്കുകയും ബിനോയ് വിശ്വം മറുപടി നൽകുകയും ചെയ്തിരുന്നു.

മുല്ലക്കര

ഒഴിഞ്ഞു

പത്തനംതിട്ട ജില്ലയിലെ പാർട്ടി നേതൃത്വത്തിൽ വിഭാഗീയത രൂക്ഷമായി തുടരുന്നതിനിടെ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന മുല്ലക്കര രത്‌നാകരൻ സ്ഥാനമൊഴിഞ്ഞു. ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ചുമതല അദ്ദേഹത്തിന് കൈമാറിയത്. മുല്ലക്കര സ്ഥാനമൊഴിഞ്ഞതോടെ , പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ.ശശിധരന് ചുമതല കൈമാറിയിട്ടുണ്ട്.