
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി) പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ 5000 രൂപ പുതുവത്സര സമ്മാനം. 731 പേർക്ക് 36.55 ലക്ഷം രൂപ നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. പ്ലസ്ടു ജനറൽ വിഭാഗത്തിലെ 167 പേർക്കും, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന 146 പേർക്കും, എസ്.എസ്.എൽ.സി ജനറൽ വിഭാഗത്തിലെ 176 പേർക്കും, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന 242 പേർക്കുമാണ് ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾ പ്രകാരം ക്യാഷ് അവാർഡ് നൽകിയത്.