
പരീക്ഷ വിജ്ഞാപനം
ഏഴാം സെമസ്റ്റർ ബി.ടെക്, ഡിസംബർ 2023 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ 30ന് തുടങ്ങും. വിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.കോം/ എം.എസ്.ഡബ്ല്യു പരീക്ഷകൾ ജനുവരി 9ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ ബി.വോക് ട്രാവൽ ആൻഡ് ടൂറിസം സെപ്തംബർ 2023, പ്രാക്ടിക്കൽ പരീക്ഷ ജനുവരി 5ന് കരുവാറ്റ സ്‌നേഹാചാര്യ കോളേജിൽ നടത്തും.
ടൈംടേബിൾ
ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ/ ഡിസർട്ടേഷൻ/ കോംപ്രിഹെൻസീവ് വൈവ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി ബയോകെമിസ്ട്രി, എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.