
പ്രമാണ പരിശോധന
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ ഇലക്ട്രിക്കൽ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 678/2022) തസ്തികയിൽ ജനുവരി 4ന് രാവിലെ 10.30ന് പി.എസ്‍.സി ആസ്ഥാനത്ത് പ്രമാണപരിശോധന നടക്കും. ഫോൺ: 0471 2546364.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ സോഷ്യൽ വർക്കർ (31/2020) തസ്തികയിലേക്ക് 5ന് പി.എസ്‍.സി ആസ്ഥാനത്ത് പ്രമാണ പരിശോധന. ഫോൺ: 0471 2546364.
എഴുത്തുപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് എൻ.സി.എ (പട്ടികജാതി/ വർഗം, എൽ.സി/ എ.ഐ (12/2023, 13/2023, 69/2023) തസ്തികയിൽ 4ന് രാവിലെ 10 മുതൽ 12.30 വരെ എഴുത്തു പരീക്ഷ.
വാട്ടർ അതോറിട്ടിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (പട്ടികവർഗം, 102/2023) തസ്തികയിൽ 5ന് രാവിലെ 9 മുതൽ 12.30 വരെയും (പേപ്പർ 1), ഉച്ചയ്ക്ക് 1.30 മുതൽ 5 വരെയും (പേപ്പർ 2), ആറിന് രാവിലെ 9 മുതൽ 12.30 വരെയും (പേപ്പർ 3) എഴുത്തുപരീക്ഷ നടക്കും.
ഒ.എം.ആർ പരീക്ഷ
മണ്ണ് പര്യവേഷണ മണ്ണുസംരക്ഷണ വകുപ്പിൽ സോയിൽ സർവേ ഓഫീസർ/ റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ (എക്സ്റ്റൻഷൻ ആൻഡ് പ്രൊക്യുർമെന്റ് ( 31/2023, 183/2023) തസ്തികയിൽ 4ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടക്കും.
ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (200/2023) തസ്തികയിൽ 5 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടക്കും.