തിരുവനന്തപുരം:പെൻഷൻ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പെൻഷൻ കൂട്ടായ്‌മ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് പിന്തുണ അർപ്പിച്ച് ഓൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ഐക്യദാർഡ്യ സദസ് സംഘടിപ്പിച്ചു.വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എം.ജോർജ് ഉദ്ഘാടനം ചെയ്തു.കെ അരുൺ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സംസ്ഥാന ഭാരവാഹികളായ എസ്.ഹസൻ,​എം.അജികുമാർ,പി.എം.റെജി,​പെൻഷൻ സംഘടന ഭാരവാഹികളായ കൃഷ്ണൻകുട്ടി നായർ, വത്സപ്പൻ നായർ,വിജയൻ നായർ,കെ.സുന്ദരൻ എന്നിവർ സംസാരിച്ചു.അഭിരാജ്,​പ്രവീണ,ദിലീപ്,ഹരിഹരൻ,പ്രതാപൻ തുടങ്ങിയവർ നേതൃത്വം നൽകി.