hi

കിളിമാനൂർ:സോൾഡറിംഗ് അയണിൽനിന്ന് ഷോക്കേറ്റ് ഇലട്രോണിക്സ് തൊഴിലാളി വീട്ടിനുള്ളിൽ മരിച്ച നിലയിൽ . തൊളിക്കുഴി വയലിൽ വീട്ടിൽ രത്നാകരൻ (62)ആണ് മരിച്ചത്. രത്നാകരനും മാനസിക രോഗിയായ സഹോദരിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ മറ്റൊരു സഹോദരി ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണവുമായി വന്നപ്പോഴാണ് കസേരയിൽ മരിച്ചിരിക്കുന്ന രത്നാകരനെ കണ്ടത്. ഇലക്ട്രോണിക്സ് തൊഴിലാളിയായ രത്നാകരൻ സോൾഡറിംഗ് അയൺ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമികമായ നിഗമനം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടാകും . ഈ സമയത്രയും സുഖമില്ലാത്ത സഹോദരി കൂടെയുണ്ടായിരുന്നു. സഹോദരിമാർ : രത്നമ്മ , രത്നകുമാരി.