
തിരുവനന്തപുരം; ഐ.എം.എ ദേശീയ പ്രസിഡന്റായി പുനലൂർ സ്വദേശി ഡോ. ആർ.വി അശോകൻ ഇന്ന് സ്ഥാനമേൽക്കും. പുനലൂർ ദീൻ ആശുപത്രി ഉടമയായ ഡോ. അശോകൻ ഐ.എം.എ ദേശീയ പ്രസിഡന്റാകുന്ന അഞ്ചാമത്തെ മലയാളിയാണ്. മുൻപ് സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.പുനലൂർ ജയലക്ഷ്മി ഇല്ലത്തിലാണ് താമസം. ഗൈനക്കോളജിസ്റ്റായ ഡോ . ലൈലാ അശോകനാണ് ഭാര്യ . മകൾ വിജയലക്ഷ്‍മി മീനാക്ഷി.