general

ബാലരാമപുരം: ബാലരാമപുരത്ത് വിൽപ്പനയ്ക്കായി എത്തിച്ച 40 കിലോ കഞ്ചാവ് എക്സൈസ് സ്ക്വാഡ് പിടികൂടി. ആന്ധ്രാപ്രദേശിൽ നിന്നും കടത്തി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ എ.ആർ. രതീഷിന്റെ നേത‌ൃത്വത്തിൽ ഷാഡോ സ്ക്വാഡ് ബാലരാമപുരം കേന്ദ്രീകരിച്ച് നടത്തിയ വാഹനപരിശോധനയിൽ വൈകിട്ട് 6.30 ഓടെ കാറിൽ കടത്തികൊണ്ടുവന്ന കഞ്ചാവ് പിടികൂടുകയായിരുന്നു. കാട്ടാക്കട പൂവച്ചൽ ഷംനാ മൻസിലിൽ ഷൈജു മാലിക് (33)​ ആണ് പിടിയിലായത്. പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കുമാർ,​ സന്തോഷ് കുമാർ,​ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രബോദ്,​ അക്ഷയ് സുരേഷ്,​ കൃഷ്ണപ്രസാദ്,​ നന്ദകുമാർ,​ സുരേഷ് ബാബു,​ ഡ്രൈവർ അനിൽകുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്.