d

പ്ര​മേ​ഹം​ ​ഒ​രു​ ​അ​വ​സ്ഥ​യാ​യ​തി​നാ​ൽ,​​​ ​ഒ​രി​ക്ക​ൽ​ ​ബാ​ധി​ച്ചാ​​ൽ​ ​അ​തി​നോ​ടു​ ​പൊ​രു​ത്ത​പ്പെ​ട്ടേ​ ​തീ​രൂ.​ ​അ​വി​ടെ​യാ​ണ് ​യു​വാ​ക്ക​ളി​ലെ​ ​പ്ര​മേ​ഹം​ ​വി​ല്ല​നാ​കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ൽ​ 25​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​വ​രി​ൽ​,​ ​മു​തി​ർ​ന്ന​വ​രി​ൽ​ ​കാ​ണു​ന്ന​ ​ടൈ​പ്പ് 2​ ​പ്ര​മേ​ഹ​ത്തി​ൻെ​റ​ ​സാ​ന്നി​ദ്ധ്യം​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്.​ ​ഈ​ ​പ്രാ​യ​ക്കാ​ർ​ക്കി​ട​യി​ൽ​ 20​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​ഇ​ത്ത​രം​ ​കേ​സു​ക​ളു​ണ്ടാ​കു​ന്നു​വെ​ന്ന് ​വി​ദ​ഗ്ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​ശ​രാ​ശ​രി​ 70​ ​വ​യ​സു​വ​രെ​ ​ജീ​വി​ക്കേ​ണ്ട​ ​ഒ​രാ​ൾ​ക്ക് 20​ ​വ​യ​സി​ൽ​ ​പ്ര​മേ​ഹം​ ​പി​ടി​പെ​ട്ടാ​ൽ​ ​അ​തോ​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​നി​റം​കെ​ടും.

സ​മ​പ്രാ​യ​ക്കാ​രു​ടെ​ ​അ​തേ​ ​ഭ​ക്ഷ​ണ​രീ​തി​ ​പാ​ടെ​ ​ഉ​പേ​ക്ഷി​ക്ക​ണം.​ ​മ​റി​ച്ച്,​​​ ​പ്ര​മേ​ഹം​ ​വ​ന്നോ​ട്ടെ​;​ ​മ​രു​ന്നു​ ​ക​ഴി​ക്കാം​ ​എ​ന്ന് ​തെ​റ്റാ​യി​ ​ധ​രി​ക്കു​ന്ന​വ​രു​ണ്ട്.​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ​ ​മ​രു​ന്നു​ ​മാ​ത്രം​ ​ക​ഴി​ച്ചാ​ൽ​ ​അ​വി​ടെ​യും​ ​അ​പ​ക​ടം​ ​കാ​ത്തി​രി​പ്പു​ണ്ട്.​ ​എ​ല്ലാ​ ​മ​രു​ന്നി​നും​ 80​ ​ശ​ത​മാ​നം​ ​ഗു​ണ​മാ​ണെ​ങ്കി​ൽ​ 20​ ​ശ​ത​മാ​നം​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടാ​കും.​ 20​ ​വ​യ​സു​ ​മു​ത​ൽ​ ​പ്ര​മേ​ഹ​ത്തി​ന് ​മ​രു​ന്ന് ​ക​ഴി​ക്കേ​ണ്ടി​ ​വ​ന്നാ​ൽ​ ​പ​ര​മാ​വ​ധി​ 20​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​അ​ത് ​മ​റ്റു​ ​പ​ല​ ​അ​സു​ഖ​ങ്ങ​ളി​ലേ​ക്കും​ ​വ​ഴി​തു​റ​ക്കും.​ ​അ​തോ​ടെ​ ​ആ​യു​ർ​ദൈ​ർ​ഘ്യ​വും​ ​കു​റ​യും.

സാധാരണനിലയിൽ വലിയ കുഴപ്പക്കാരനല്ലാതെ തുടരുന്ന പ്രമേഹം മാരകമാകുന്നത് മറ്റെന്തെങ്കിലും രോഗം പിടിപെടുമ്പോഴാകും. ആ രോഗത്തെ ഉത്തേജിപ്പിക്കുന്ന ഘടകമായി പ്രമേഹം മാറും! ഇതിന് ഏറ്റവും വലിയ തെളിവാണ് കൊവിഡ്. കൊവിഡ് കാലത്ത് മരണപ്പെട്ടവരിൽ വലിയൊരു ശതമാനവും പ്രമേഹ രോഗികളായിരുന്നു. ഇവരിൽ വൈറസ് ബാധ അതിവേഗം ആന്തരാവയവങ്ങളെ ബാധിച്ച് ചികിത്സയെത്തന്നെ പ്രതികൂലമായി ബാധിച്ചു.

ഓരോരുത്തരുടെയും ശാരീരികാവസ്ഥ അനുസരിച്ച് പ്രമേഹത്തിന്റെ വിധം മാറും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി ഉയർന്നു നിൽക്കുന്നത് ഹൃദയം, രക്തക്കുഴലുകൾ, കണ്ണുകൾ, പാദങ്ങൾ, വൃക്കകൾ, ഞരമ്പുകൾ,പല്ലുകൾ എന്നിവയെ ബാധിക്കുന്ന ഗുരുതര രോഗങ്ങളിലേക്ക് നയിക്കും. മേജർ വാസ്ക്കുലർ കോംപ്ലിക്കേഷൻ, മൈക്രോ വാസ്ക്കുലർ കോംപ്ലിക്കേഷൻ എന്നിങ്ങനെ രണ്ടുതരം അപകടാവസ്ഥകളാണ് പ്രമേഹം സൃഷ്ടിക്കുന്നത്. ഹൃദയാഘാതം. പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങളാണ് മേജർ വാസ്ക്കുലർ കോംപ്ലിക്കേഷൻ. അനിയന്ത്രിതമായ പ്രമേഹം കാരണം ഹൃദയപേശികളിലേക്കുള്ള രക്തവിതരണം തടസപ്പെടുന്നത് ഇസ്‌കെമിക് പോലുള്ള ഗുരുതര ഹൃദയ പ്രശ്‌നങ്ങൾക്ക് കാരണമാകും.

വൃക്കകൾക്ക്

തകരാർ

മൈക്രോ വാസ്ക്കുലർ കോംപ്ലിക്കേഷന്റെ ഭാഗമായുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഡയബറ്റിക്ക് നെഫ്രോപതി.

അനിയന്ത്രിമായ പ്രമേഹം വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കും. സാധാരണയായി കാലക്രമേണ സംഭവിക്കുന്ന പ്രശ്നമാണിത്. വൃക്ക തകരാറിലാകുന്നതോടെ ഡയാലിസിസ് വേണ്ടിവരും. കാലക്രമേണ വൃക്ക മാറ്റിവയ്ക്കലും അനിവാര്യമാകും. ആഗോളതലത്തിൽ പ്രമേഹമാണ് വിട്ടുമാറാത്ത വൃക്കരോഗങ്ങൾക്ക് പ്രധാന കാരണമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഞരമ്പുകൾ

നിർജ്ജീവം

അനിയന്ത്രിതമായ പ്രമേഹം ഞരമ്പുകൾക്ക് കേടുപാടുണ്ടാക്കും. ഇത് തലച്ചോറിനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കിടയിലും സന്ദേശങ്ങളെത്തിക്കുന്ന ഞരമ്പുകളെ തകരാറിലാക്കും. ഡയബറ്റിക് ന്യൂറോപ്പതി സാധാരണയായി കാലുകളിലെ ഞരമ്പുകളെയാണ് ബാധിക്കുന്നത്. 50 ശതമാനം പ്രമേഹരോഗികളും 25 വർഷത്തിനകം ഡയബറ്റിക് ന്യൂറോപ്പതിക്ക് വിധേയരാകുന്നുവെന്നാണ് കണക്കുകൾ.

നാഡീക്ഷതം, പാദങ്ങളിൽ മരവിപ്പ്, ഇക്കിളി, വേദന അല്ലെങ്കിൽ വികാരം നഷ്ടപ്പെടുത്തും. ഇതോടെ കാലിൽ മുറിവുണ്ടായാൽ വേദന അനുഭവപ്പെടില്ല. പക്ഷേ,​ മുറിവിൽ അണുബാധയുണ്ടാകും. കേടായ രക്തക്കുഴലുകൾ പാദങ്ങളിൽ ശരിയായ രക്തപ്രവാഹം തടസപ്പെടുത്തുന്നതിനാൽ അണുബാധ സുഖപ്പെടില്ല. പേശികൾ, ചർമ്മം, മറ്റ് കോശങ്ങൾ എന്നിവ നിർജ്ജീവമാകും. ഇതോടെ കാലിലെ മുറിവിന് ചികിത്സ ഫലിക്കാതാകും. ഒടുവിൽ അണുബാധ തടയാനും രോഗിയുടെ ജീവൻ രക്ഷിക്കാനുമായി കേടായ കാൽ വിരൽ, പാദം അല്ലെങ്കിൽ കാലിന്റെ ഒരു ഭാഗം മുറിക്കേണ്ടി വരികയും ചെയ്യും.

കരളിനെ

കവരും

കരൾ പൂർണമായും തകരാറിലാകുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. ഈ അവസ്ഥയിൽ കരൾ മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരം. പ്രമേഹമാണ് ഇവിടെയും വില്ലൻ. പ്രമേഹവും കൊളസ്ട്രോളുമുള്ളവരുടെ കരളിൽ കൊഴുപ്പ് അടിഞ്ഞ് ഫാറ്റി ലിവറിന് കാരണമാവുകയും ക്രമേണ ലിവർ സിറോസിസിലേക്ക് വഴിമാറുകയും ചെയ്യും.

ഇരുട്ടിലേക്ക്

തള്ളിവിടും

പ്രമേഹം കണ്ണിനു പിൻഭാഗത്തുള്ള ലൈറ്റ് സെൻസിറ്റീവ് കോശങ്ങളായ റെറ്റിനയുടെ രക്തക്കുഴലുകൾക്ക് കേടുവരുത്തും. ഡയബറ്റിക് റെറ്റിനോപ്പതിക്ക് രോഗലക്ഷണങ്ങളുണ്ടാകില്ല. ചിലപ്പോൾ നേരിയ കാഴ്ച പ്രശ്‌നങ്ങൾ മാത്രമാകും. എന്നാൽ ചികിത്സിച്ചില്ലെങ്കിൽ ഇത് അന്ധതയിലേക്ക് നയിക്കും. തിമിരത്തിനും പ്രധാന കാരണം പ്രമേഹമാണ്. കണ്ണിലെ ലെൻസ് പടലം പൊട്ടുന്ന അവസ്ഥയാണ് തിമിരം, ഇതോടെ കാഴ്ചശക്തി കുറയും. തിമിരം പലപ്പോഴും സാവധാനം വികസിച്ച് രണ്ടു കണ്ണുകളെയും ബാധിക്കും. ഗ്ലോക്കോമയാണ് പ്രമേഹം കണ്ണുകൾക്ക് ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നം. കണ്ണുകളുടെ മർദ്ദം ഉയർന്ന് ഒപ്റ്റിക് നാഡികളെ നശിപ്പിക്കും.

പല്ലുകളെപ്പോലും പ്രമേഹം വെറുതെ വിടില്ല. മോണവീക്കമാണ് വായ്ക്കുള്ളിൽ പ്രമേഹം സൃഷ്ടടിക്കുന്ന പ്രധാന പ്രശ്നം. ഇത് പല്ലുകൾ കൊഴിയാൻ കാരണമാകും. വായ്ക്കുള്ളിൽ വരൾച്ച, വായ് നാറ്റം എന്നിവയും പ്രമേഹരോഗികളിൽ സാധാരണമാണ്.

ലൈംഗിക

പ്രശ്നങ്ങൾ

പുരുഷന്മാരിൽ പ്രമേഹം മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ലൈംഗിക പ്രശ്‌നം ഉദ്ധാരണക്കുറവാണ്. രക്തപ്രവാഹം കുറയുന്നതും നാഡികളുടെ തകരാറുമാണ് കാരണം. കടുത്ത പ്രമേഹം മൂലം പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക അഭിനിവേശം (ലിബിഡോ) കുറയുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

(നാളെ: മനസുണ്ടെങ്കിൽ രക്ഷപ്പെടാം)