baby-raveendran-ulkadanam

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ മുല്ലനല്ലൂർ കേന്ദ്രീകരിച്ച് മരുതിക്കുന്ന് റസിഡന്റ്സ് നിലവിൽ വന്നു. ഉദ്ഘാടനം പാലമൂട് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവിന്ദ്രൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ട്രഷറർ മല്ലനല്ലൂർ ശിവദാസൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം എം. നിസാറുദ്ദീൻ നന്ദിയും പറഞ്ഞു.പള്ളിക്കൽ പൊലീസ് എസ്.എച്ച്.ഒ ശ്രീജേഷ്,വർക്കല എക്സൈസ് സി.ഐ എ.പി ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിഹാദ്, വാർഡ് മെമ്പർ സവാദ്, വൈസ് പ്രസിഡന്റ് ആലുംമൂട്ടിൽ അലിയാരുകുഞ്ഞ്, ജോയിൻ സെക്രട്ടറി രാമചന്ദ്രൻ, മരുതിക്കുന്ന് ജമാഅത്ത് സെക്രട്ടറി സലാഹുദ്ദിൻ , മല്ലനല്ലൂർ എൻ.എസ്.എസ് ട്രഷറർ രഘുനാഥക്കുറുപ്പ്, അസോസിയേഷൻ സെക്രട്ടറി ഗോപിനാഥക്കുറുപ്പ് എന്നിവർ പങ്കെടുത്തു.