കല്ലമ്പലം: മണമ്പൂർ പുത്തൻകോട് റസിഡന്റ്സ് അസോസിയേഷന്റെ മൂന്നാം വാർഷിക പൊതുയോഗം 29,30 തീയതികളിലായി നടക്കും. അടൂർപ്രകാശ്‌ എം.പി ഉദ്ഘാടനംചെയ്യും.അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ്‌ ബാബു അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി മോഹൻദാസ്‌ സ്വാഗതവും ട്രഷറർ നിസാറുദ്ദീൻ നന്ദിയും പറയും.മണമ്പൂർ രാജൻബാബു മുഖ്യ പ്രഭാഷണം നടത്തും.വിദ്യാഭ്യാസ അവാർഡ് വിതരണം മണമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എ.നഹാസ് നിവഹിക്കും.തുടർന്ന് കാഥികൻ വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം.നടക്കും.