
വിതുര:വിതുര ജനനി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് വാർഷികവും ദക്ഷിണേന്ത്യൻ കബഡി ടൂർണമെന്റും ഫുഡ്‌ഫെസ്റ്റും പ്രതിഭകളെ ആദരിക്കലും വിതുര സർവീസ് സഹകരണബാങ്കിന്റെ ടർഫിൽ നടന്നു. സാംസ്‌കാരികസമ്മേളനം നടൻ തങ്കച്ചൻവിതുര ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ലിബി.കെ.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സമാപനസമ്മേളനം വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു.ക്ലബ് ഭാരവാഹികളായ ഇ.സുരേഷ്,എസ്.ഷിബു,ജി.ഡി.ഷിബുരാജ്,അർജുൻ,ഗായത്രി,സിമി,പ്രതാപ്,ഓമന,വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ഡോ.വി.വി.ചന്ദ്രൻ, വിതുരസുധാകരൻ, ഡോ.സ്‌കന്ദസ്വാമി പിള്ള,ഡോ.രഞ്ജിമ,വിതുര ശ്രീനിവാസൻപിള്ള,സാബുമോഹൻ,ഗായത്രി, കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാൽ എന്നിവരെ ഫലകവും,പൊന്നാടയും അണിയിച്ച് ആദരിച്ചു.