കിളിമാനൂർ:ബാലവേദി കിളിമാനൂർ മണ്ഡലം കമ്മിറ്റി ബാലവേദി സംഘടിപ്പിച്ചു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജരവിവർമ്മ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ലക്ഷ്മി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എസ്.സുജിത്ത് സ്വാഗതം പറഞ്ഞു.എ.എം. മിഥുന,ഷീബ തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എസ്.ആനന്ദകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.എസ്.രാഹുൽ രാജ്,സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി,അസിസ്റ്റന്റ് സെക്രട്ടറി ബി.എസ്.റെജി,ടി.എം.ഉദയകുമാർ എന്നിവർ സംസാരിച്ചു.ക്യാമ്പ് ജോയിന്റ് ഡയറക്ടർ ബി.അനീസ് നന്ദി പറഞ്ഞു.