തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ആക്രമിച്ച പൊലീസിനെതിരെയും പിണറായി സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെയും സേവ് മൈനോറിറ്റി ഫോറം പ്രതിഷേധിച്ചു. ഫയാസ് ഉസ്മാൻ പ്രമേയം അവതരിപ്പിച്ചു. സണ്ണി കുരുവിള, കളത്തറ ഷംസുദീൻ, പി. സിയാവുദീൻ, സിറാജ് പൂന്തുറ, ഫസീല കൈപ്പാടി, അബ്ദുൾ ജബ്ബാർ, എം.ജി. മൊയ്തീൻ, ജേക്കബ് ഫെർണാണ്ടസ്, സോണി പീറ്റർ തുടങ്ങിയവർ സംസാരിച്ചു. കെ.കെ. കൊച്ചുമുഹമ്മദ് രക്ഷാധികാരിയായി 11 അംഗ സംസ്ഥാന കൺവീനർമാരെയും 14 അംഗ ജില്ലാ കൺവീനർമാരെയും തിരഞ്ഞെടുത്തു.