
വക്കം:വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വൊക്കേഷണൽ വിഭാഗം എൻ.എസ്.എസ് വോളണ്ടിയേഴ്സിന്റെ സപ്തദിന സഹവാസ ക്യാമ്പ് നിലയ്ക്കാമുക്ക് ഗവൺമെന്റ് യു.പി.എസിൽ നടന്നു. വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിജ .എം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ രാജൻ.പി അദ്ധ്യക്ഷനായി. വക്കം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അരുൺ .വി, ജയ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനിമോൾ.ബി സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുജിത്ത് നന്ദിയും പറഞ്ഞു.