hi

കിളിമാനൂർ:അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനം ആഘോഷിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ.ഷിഹാബുദ്ദീൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ എ.ആർ.ഷമീം അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ.ജോഷി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് ഭാരവാഹികളായ ആർ.മനോഹരൻ,എസ്. ഹരിശങ്കർ,മോഹൻലാൽ,പഞ്ചായത്തംഗം ഷീജ സുബൈർ,യാസീൻ ഷെരീഫ്,അരുൺരാജ്,മുഹമ്മദ് ഷാഫി യു,ഷാജി എന്നിവർ പങ്കെടുത്തു.