തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരായ കോ ഓർഡിനേറ്റർമാർക്കുള്ള ഏകദിന ശില്പശാല നാളെ രാവിലെ 9 മുതൽ തൈക്കാട് ഭാരത് ഭവനിൽ നടക്കും. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ആസൂത്രണ കമ്മിഷൻ അംഗം ജിജു പി.അലക്സ്,​ മേയർ ആര്യ രാജേന്ദ്രൻ,​ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,​ സംഗീത നാടക അക്കാഡമി വൈസ് ചെയർപേഴ്സൺ പി.ആർ.പുഷ്പവതി,​ ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസി‌ഡന്റ് ബി.പി.മുരളി,​ ഗ്രാമപ‌ഞ്ചായത്ത് അസോസിയേഷൻ ജില്ലാപ്രസിഡന്റ് വി.ബിജുമോഹൻ,​ സംഗീത നാടക അക്കാ‌ഡമി ജനറൽ കൗൺസിൽ അംഗങ്ങളായഡോ.രാജശ്രീ വാര്യർ,​കല്ലറ ഗോപൻ,​ ലത സി.കുര്യൻ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ കേന്ദ്ര കലാസമിതി ജില്ലാപ്രസി‌ഡന്റ് കെ.എസ്.ഗീത,​ജില്ലാസെക്രട്ടറി ബി.എൻ.സൈജുരാജ്,​ വൈസ് പ്രസി‌ഡന്റ് സർവേശ്വരൻ കലാസാഗർ,​ജോയിന്റ് സെക്രട്ടറി കരുംകുളം ബാബു,​ എക്സിക്യുട്ടീവ് കമ്മിറ്റി സുന്ദർ മേലയിൽ,​ എസ്.കവിത,​ബി.നവമി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.