s

തിരുവനന്തപുരം:പ്രളയദുരിതത്തിലായ തമിഴ്നാടിനെ സഹായിക്കാനുള്ള അൻപോട് കേരളത്തിനായി കൈകോർത്ത് മാർ ഇവാനിയോസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ അമിക്കോസും. അമിക്കോസ് ശേഖരിച്ച ഭക്ഷ്യസാധനങ്ങളും അവശ്യ വസ്തുക്കളും ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മലങ്കര കത്തോലിക്ക മേജർ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ്‌ റവന്യൂ മന്ത്രി കെ.രാജന് കൈമാറി. അമികോസ് വൈസ് പ്രസിഡന്റുമാരായ ഇ.എം.നജീബ്, നന്ദുലാൽ,അമ്പിളി ജേക്കബ്,അമികോസ് സെക്രട്ടറി ഡോ. സുജു സി.ജോസഫ്, അമികോസ് മുൻ പ്രസിഡന്റ് എബി ജോർജ്ജ്, ദുരന്തനിവാരണ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്,ഡോ. ഷേർളി സ്റ്റുവർട്ട്, അരുൺ കുമാർ, സുനിൽ.ബി, വസന്തൻ ബത്സലം, പൊന്നി മനീഷ്, പൊന്നു പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.