
തിരുവനന്തപുരം: വി.ദക്ഷിണാമൂർത്തി മെമ്മോറിയൽ ഇന്റർനാഷണൽ അക്കാഡമിയുടെ പ്രഥമ പുരസ്‌കാരം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 30ന് വൈകിട്ട് 6ന് പൂജപ്പുര ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പുരസ്കാരം സമ്മാനിക്കും. മലയാള കലാസാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 104 പ്രതിഭകളെയും ആദരിക്കുമെന്ന് അക്കാഡമി പ്രസിഡന്റ് പി.എം.ഷാജഹാൻ, ജനറൽ സെക്രട്ടറി സുരേഷ് കുണ്ടറ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.