
പൂവച്ചൽ:കോൺഗ്രസിന്റെ വാഗ്മിയും മികച്ച സംഘാടകനുമായ പൂവച്ചൽ ഇർഷാദിന്റെ ഒന്നാം അനുസ്മരണം കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.പൂവച്ചൽ ജംഗ്ഷനിൽ ഛായാ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കട്ടയ്‌ക്കോട് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,ഡി.സി.സി മെമ്പർ എൽ.രാജേന്ദ്രൻ,പി. രാജേന്ദ്രൻ,ജെ.ഷാഫി,ജെ.ഫസീല,ആർ.അനൂപ് കുമാർ,യു.ബി. അജിലാഷ്,ആർ.രാഘവലാൽ,ഷീജ.എസ്,സോണിയ.ഇ.കെ, ഷീജബീവി,വിക്രമൻ നായർ,സുരേഷ് കുമാർ,മുജീബ്,രാജൻ, ബിനു.ടി,അലി അക്ബർ,അനീഷ് ബഥനിപുരം,അനീഷ് മുളമൂട് തുടങ്ങിയവർ സംസാരിച്ചു.