
പാലോട്: 'വികസിത ഭാരത് സങ്കല്പ യാത്രയുടെ' ഭാഗമായി നന്ദിയോട് ശ്രീജിത്ത് ബി.എസ് പൗവ്വത്തൂരിന്റെ പച്ചക്കറി കൃഷിത്തോട്ടത്തിൽ ഹേക്സാ കോപ്റ്റർ ഡ്രോൺ ഉപയോഗിച്ച് നാനോ യൂറിയ സ്പ്രേ പരീക്ഷിച്ചു. മിത്ര നികേതൻ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും എഫ്.എ.സി.ടി യുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 2-4 എം.എൽ 1 ലിറ്റർ വെള്ളത്തിൽ മൂലകങ്ങളുടെ സ്പ്രേ ഉപയോഗിക്കുകയായിരുന്നു.കിസാൻ ഡ്രോൺ കർഷകരുടെ പണി എളുപ്പമാക്കാനും ജോലിഭാരം കുറയ്ക്കാനും കാര്യക്ഷമതയുടെ കാര്യത്തിലും ഏറെ ഗുണപ്രദമാണെന്ന് കർഷക കൂട്ടായ്മ അഭിപ്രായപ്പെട്ടു.കൃഷി വിജ്ഞാന കേന്ദ്രം അഗ്രികൾച്ചർ എൻജിനീയറിംഗ് വിഭാഗം സയന്റിസ്റ്റ് ചിത്ര.ജി,ഫാക്ട് പ്രതിനിധി സംഗീത,നന്ദിയോട് കൃഷിഭവൻ കൃഷി അസിസ്റ്റന്റ് പ്രകാശ്.കെ.ജെ, കർഷകർ എന്നിവർ പങ്കെടുത്തു.ഗ്രൂപ്പ് അടിസ്ഥാനത്തിൽ എസ്.എം.എ.എം സ്കീം വഴി കിസാൻഡ്രോൺ കർഷകർക്ക് സ്വന്തമാക്കാവുന്നതാണ്.ജനക്ഷേമ പദ്ധതികൾ താഴെക്കിടയിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.