
കാട്ടാക്കട:സംസ്‌കാര സാഹിതി അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി സംസ്ഥാന ഹൗസിംഗ് ഫെഡറേഷനിലേക്ക് ജില്ലയിൽ നിന്ന് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എ.സുകുമാരൻ നായർക്ക് നൽകിയ സ്‌നേഹാദരവ് അടൂർ പ്രകാശ്.എം.പി ഉദ്ഘാടനം ചെയ്തു.സംസ്‌കാരസാഹിതി നിയോജക മണ്ഡലം ചെയർമാൻ സത്യദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ്,ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ,എം.ആർബൈജു,യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദലേഖ,അംഗങ്ങളായ ശ്രീക്കുട്ടി സതീഷ്,സി.വിജയൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.അനൂപ് കുമാർ,ലിജു സാമുവൽ,യു.ബി.അജിലാഷ്,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷീജ,റിജു വർഗീസ്, അനിൽകുമാർ,പി.ബാബു,പത്മകുമാർ,ഗോവിന്ദൻകുട്ടി നായർ,പുതുകുളങ്ങര മണികണ്ഠൻ,രാജേഷ് കുറ്റിച്ചൽ,ഷീജ ബീവി,രാജഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.