hi

കിളിമാനൂർ:പഴയകുന്നുമ്മേൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ടൗണിൽ കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി.മുതിർന്ന കോൺഗ്രസ് നേതാവും ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി പി.സോണാൾജ്,പഴയകുന്നുമ്മേൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്യാംനാഥ്,ഡി.സി.സി മെമ്പർ നളിനൻ,മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രമാഭായി,ബ്ലോക്ക് ഭാരവാഹികളായ തട്ടത്തുമല റഹീം,ഗുരു ലാൽ,സുനിൽ തുടങ്ങിയവർ പങ്കെടുത്തു.