തിരുവനന്തപുരം:നിരീക്ഷ സ്ത്രീ നാടകവേദി സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ സ്ത്രീ നാടകോത്സവം ഇന്ന് സമാപിക്കും.ഇന്ന് വൈകിട്ട് 5.30ന് ഭാരത് ഭവനിൽ നടക്കുന്ന സമാപനസമ്മേളനം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.ഫെസ്റ്റിവൽ ഡയറക്ടർ സുധി ദേവയാനി അദ്ധ്യക്ഷത വഹിക്കും.ഇന്നലെ സ്വാതി തിരുനാൾ സംഗീത കോളേജിൽ നടന്ന സെമിനാറുകളുടെ ഉദ്ഘാടനം സംവിധായിക ദെബിന രക്ഷിത്ത് നി‌ർവഹിച്ചു. നിരീക്ഷാ സംഘാടകസമിതി അംഗം മേഴ്സി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.കേരള യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ നിഷി രാജാസാഹിബ്,ഡോ.സുരഭി.എം.എസ്,ഫൈസൽ ഫൈസു,വനിതാ കമ്മിഷൻ റിസോഴ്സ് പേഴ്സൺ ശൈലജ.പി.അമ്പു, ബുഷ്റ,കെ.എം.സീന, ബർനാലി മേധി തുടങ്ങിയവർ പങ്കെടുത്തു.ആശാ കൾച്ചറൽ കളക്ടീവിന്റെ 'പെൺപെരുമ', 'ദി എഡ്ജ്', 'ബേർൺ ഔട്ട്', 'മായ്ക്കപ്പെടുന്നവർ', 'വയലറ്റ്' തുടങ്ങിയ നാടകങ്ങൾ അവതരിപ്പിച്ചു.