
പാലോട്: സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിപ്പോൾ സ്തംഭനാവസ്ഥയിലാണെന്നും ഒൻപത് ലക്ഷത്തിലധികം പേർ അപേക്ഷകരായുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 717 കോടി അനുവദിച്ച പദ്ധതിക്കായി 18 കോടി മാത്രമാണ് ചെലവഴിച്ചത്. വീടിനായി കാത്തിരിക്കുന്നവർ ലക്ഷങ്ങളാണ്. പഞ്ചായത്തുകളിലെ വി.ഇ.ഒമാർ ത്രിശങ്കുവിലാണെന്നും നിലവിൽ സാമൂഹ്യ സുരക്ഷാ പദ്ധതികളെല്ലാംതന്നെ നിശ്ചലമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിധ ആധുനിക സംവിധാനങ്ങളോടുംകൂടി നിർമ്മാണം പൂർത്തീകരിച്ച നന്ദിയോട് പഞ്ചായത്ത് ഓഫീസ് സ്വാതന്ത്ര്യ സ്മൃതി പ്ലാറ്റിനം ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്പ്രസിഡന്റ് ശൈലജാ രാജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടൂർ പ്രകാശ് എം.പി ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ, ജില്ല പഞ്ചായത്തംഗം സോഫി തോമസ്, പഞ്ചായത്ത് കമ്മിറ്റി ചെയർപേഴ്സൺമാരായ ബീന രാജു, ലൈല ജ്ഞാനദാസ്,കാനാവിൽ ഷിബു,പഞ്ചായത്തംഗങ്ങളായ എസ്.രാജേഷ്,സി.സിഗ്നി,വി.രാജ്കുമാർ,പുലിയൂർ സനൽകുമാർ,ദീപ മുരളി,എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ബിജു, ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സൈമ,ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ,ബ്ലോക്ക് സെക്രട്ടറി രാജീവ്,അസിസ്റ്റന്റ് എൻജിനിയർ ലേഖ, പച്ച രവി,ജീവകുമാർ,ജെ.ബാബു തുടങ്ങിയവർ പങ്കെടുത്തു.