insurance

തിരുവനന്തപുരം: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിൽ തെങ്ങ്, റബ്ബർ, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ,വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങുവർഗ്ഗങ്ങൾ, പയർവർഗ്ഗങ്ങൾ,പച്ചക്കറി വിളകൾ എന്നിവയ്ക്ക് പരിരക്ഷ ലഭിക്കും. 31നകം സി.എസ്.സി ഡിജിറ്റൽ സേവകേന്ദ്രങ്ങൾ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്തവരെ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെപകർപ്പ്, പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.