varshika-pothuyogam

കല്ലമ്പലം: മണമ്പൂർ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ.എം.പി ശശിധരൻ നായർ അദ്ധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രൻ നായർ സ്വാഗതവും എ.എം സാബു നന്ദിയും പറഞ്ഞു. ബാങ്ക് സെക്രട്ടറി വി.സുധീർ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. കരകുളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി വട്ടപ്പാറ ബിജു സഹകരണ സദസ് ഉദ്ഘാടനം ചെയ്തു.ഭരണ സമിതി അംഗങ്ങളായ ജെ.മുരളീധരൻ, എൻ.രമേശൻ, സോമനാഥൻ എന്നിവർ അനുസ്മരണ പ്രമേയവും റീനാ ഗോപൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഭരണ സമിതി അംഗങ്ങളായ ബി.ഗോപാലകൃഷ്ണൻ,ഷിനി,എ.രാജൻ എന്നിവർ സംസാരിച്ചു. സഹകാരികളായ ധർമ്മശീലൻ,ജി.സത്യശീലൻ,എൻ.മണികണ്ഠൻ,അഡ്വ.മുരളീധരൻ പിള്ള, ഡി.ഭാസി,ഗിരിജ ശശിധരൻ, ശ്രീവത്സൻ എന്നിവർ പങ്കെടുത്തു. തുടർന്ന് എസ്.എസ്.എൽ.സി,പ്ലസ് ടു,ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.