sivagiri

വർക്കല: 73-ാമത് നാരായണഗുരുകുല കൺവെൻഷൻ ഇന്ന് സമാപിക്കും. രാവിലെ 9ന് ഗുരുനാരായണ ഗിരിയിലേക്ക് ശാന്തിയാത്ര നടക്കും. തുടർന്ന് 9.30ന് ഹോമം, ഉപനിഷത്ത് പാരായണം എന്നിവയ്ക്കു ശേഷം ഗുരു മുനിനാരായണപ്രസാദ് നവവത്സര സന്ദേശം നൽകും. 10.30ന് ഗുരുകുല സമ്മേളനത്തോടെയാണ് കൺവെൻഷൻ സമാപിക്കുന്നത്.