
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരും ആനുപാതികമായി വർദ്ധന വരുത്തുമെന്ന പ്രതീക്ഷയിൽ കേരളത്തിലെ നാളികേര കർഷകർ. കേന്ദ്രം താങ്ങുവില വർദ്ധിപ്പിച്ചത് കർഷകർക്ക് അല്പം ആശ്വാസമാകുമെങ്കിലും സംസ്ഥാനത്ത് ഉത്പാദനച്ചെലവ് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. നാളികേരമൊന്നിന് 9.91 രൂപ. ദേശീയതലത്തിൽ 7.92 രൂപ.
കേരളത്തിലെ വർദ്ധിച്ച ഉത്പാദനച്ചെലവ് പരിഗണിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ താങ്ങുവില പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം മുമ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. അതിനാൽ ഉത്പാദനച്ചെലവിന് ആനുപാതികമായി താങ്ങുവില സംസ്ഥാനം ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം.
നിലവിൽ കേന്ദ്രം നൽകുന്ന താങ്ങുവിലയ്ക്ക് പുറമേ സംസ്ഥാനം കിലോഗ്രാമിന് 4.70 രൂപ അധികം നല്കി 34 രൂപ അടിസ്ഥാന വിലയാക്കിയാണ് കൊപ്ര സംഭരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രം മിൽ കൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 250 രൂപയും താങ്ങുവില കൂട്ടിയത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഉണ്ടക്കൊപ്രയുടെ താങ്ങുവിലയിൽ വരുത്തിയ വർദ്ധന കുറവാണ്. അന്ന് ക്വിന്റലിന് 750 രൂപവരെ ഉയർത്തിയിരുന്നു.
നടപ്പു സീസണിൽ സംഭരിച്ചത്
1.33 ലക്ഷം ടൺ
ചെലവ്
1,493 കോടി രൂപ
സംഭരണത്തിനുള്ള
നോഡൽ ഏജൻസികൾ
നാഫെഡ്, എൻ.സി.സി.എഫ്
9,700 രൂപ
മിൽ കൊപ്ര ക്വിന്റലിന് വില
8,850 രൂപ
ഉണ്ടക്കൊപ്ര ക്വിന്റലിന് വില
(വടകരയിൽ കഴിഞ്ഞ
ദിവസത്തേത്)