തിരുവനന്തപുരം: നോവലിസ്റ്റ് കൃഷ്ണകുമാരി രചിച്ച 'മഹാമന്ത്രി വിദുരർ', 'ശകുനി' എന്നീ നോവലുകൾ മുല്ലക്കര രത്നാകരൻ പ്രകാശനം ചെയ്തു. ഡോ.സി.ഉദയകല പുസ്തകങ്ങൾ ഏറ്റുവാങ്ങി.പ്രഭാത് ചെയർമാൻ,സി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ പ്രഭാത് ജനറൽ മാനേജർ എസ്.ഹനീഫ റാവുത്തർ ,പ്രഭാത് ഡയറക്ടർ പ്രൊഫ.എം.ചന്ദ്രബാബു, നോവലിസ്റ്റ് കൃഷ്ണകുമാരി,ഒ.പി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.സാഹിത്യകാര സംഗമം പി.സുദർശനന്റെ അദ്ധ്യക്ഷതയിൽ എസ്.സരോജം ഉദ്ഘാടനം ചെയ്തു.