
വെഞ്ഞാറമൂട്: മാണിക്കോട് ശിവക്ഷേത്രത്തിൽ ശിവപാർവതി സംഗമത്തിന്റെ ഓർമ്മപ്പെടുത്തലുമായി ധനുമാസ തിരുവാതിര ആഘോഷം അരങ്ങേറി.മകയിരം രാത്രിയിൽ വെഞ്ഞാറമൂട് ജീവകല കലാമണ്ഡലത്തിലെ 40 നർത്തകിമാർ തിരുവാതിര ക്ഷേത്രമുറ്റത്ത് അവതരിപ്പിച്ചു.മേൽശാന്തി രാധാകൃഷ്ണൻ പോറ്റി,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അർജുനൻ സരോവരം,സെക്രട്ടറി വാമദേവൻ തിരുവടി,തുളസി പി.നായർ,സോമൻ എന്നിവർ കളിയരങ്ങിൽ ഭദ്രദീപം തെളിച്ചു.ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ,കെ.ബിനു കുമാർ,നമിത സുധീഷ്,പാർവതി മോഹൻ എന്നിവർ നേതൃത്വം നൽകി.