psc

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളിൽ ടൈപ്പ് വൺ ഡയബറ്റിക് പ്രശ്നങ്ങളുള്ളവർക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്/സി.ജി.എം.എസ്, ഷുഗർ ടാബ്ലറ്റ്, വെള്ളം എന്നിവ പരീക്ഷാ ഹാളിൽ കൈവശം കരുതുന്നതിന് ഇനി മുതൽ അനുവാദം ഉണ്ടായിരിക്കും. ഇതിനായി പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കണം. സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. അടുത്തുള്ള പി.എസ്.സി ഓഫീസിൽ അസ്സൽ ഹാജരാക്കി വെരിഫിക്കേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് പരീക്ഷകൾക്ക് ഈ സൗകര്യം ലഭ്യമാകും. വിശദവിശദവിവരങ്ങൾ വെബ്‌സൈറ്റിലെ 'മസ്റ്റ് നോ' ലിങ്കിൽ 'ടൈപ്പ് വൺ ഡയബെറ്റിക്' മെനുവിൽ.


അഭിമുഖം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ (കാറ്റഗറി നമ്പർ 295/2021) തസ്തികയിലേക്ക് 3, 4, 18, 19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


ഗവൺമെന്റ് ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക) (കാറ്റഗറി നമ്പർ 58/2020) തസ്തികയിലേക്ക് ജനുവരി 3, 4, 5 തീയതികളിലും, പ്രാക്ടീസ് ഒഫ് മെഡിസിൻ (കാറ്റഗറി നമ്പർ 55/2020) തസ്തികയിലേക്ക് 5നും, കേസ് ടേക്കിംഗ് ആൻഡ് റിപെർടോറൈസേഷൻ (കാറ്റഗറി നമ്പർ 56/2020) തസ്തികയിലേക്ക് 10, 11 തീയതികളിലും, അനാട്ടമി (കാറ്റഗറി നമ്പർ 47/2022) തസ്തികയിലേക്ക് 10, 11, 12 തീയതികളിലും ഹോമിയോപ്പതിക് ഫാർമസി (കാറ്റഗറി നമ്പർ 49/2020) തസ്തികയിലേക്ക് 11നും സർജറി (കാറ്റഗറി നമ്പർ 53/2020) തസ്തികയിലേക്ക് ജനുവരി 12 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.