തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പവിജ പത്മനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചൈത്ര തമ്പാനെയും കെ.എസ്.യുവിന്റെ ഡി.ജി.പി ഓഫീസ് മാർച്ചിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച മിവാ ജോളിയെയും അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിലിൽ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു. പൂജപ്പുര ജില്ലാ ജയിലിലും സെൻട്രൽ ജയിലിലും റിമാൻഡിൽ കഴിയുന്ന കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെയും അദ്ദേഹം സന്ദർശിച്ചു. നവകേരള സദസിന്റെ പേരിൽ പിണറായി പൊലീസും ഗൺമാന്മാരും ഡി.വൈ.എഫ്‌.ഐ ഗുണ്ടകളും അഴിച്ചുവിട്ട ആക്രമങ്ങളിൽ ഇരയായ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പാർട്ടി എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.