mla

നെയ്യാറ്റിൻകര: ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (നിഡ്സ്) നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ വാർഷികാഘോഷം നിനവ് 2023 സംഘടിപ്പിച്ചു. കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാഫല്യം അസോസിയേഷൻ പ്രസിഡന്റ് തങ്കമണി അദ്ധ്യക്ഷത വഹിച്ചു.കാത്തലിക് ഹെൽത്ത് അസോസിയേഷന്റെ ദേശീയ അവാർഡ് നിഡ്സിന് ലഭിച്ചതിന്റെ ഭാഗമായി ഭിന്നശേഷി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ,പ്രോജക്ട് ഓഫീസർ എ.എം.മൈക്കിൾ,ആനിമേറ്റർമാരായ ശശികുമാർ,ജയരാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. നെയ്യാറ്റിൻകര ലത്തീൻ രൂപത ശുശ്രൂഷ കോഓർഡിനേറ്റർ വി.പി.ജോസ്,നിഡ്സ് കമ്മീഷൻ സെക്രട്ടറി ഡെന്നിസ് മണ്ണൂർ,നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ,തിരുപുറം കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീന ആൽബിൻ,സുധാർജ്ജുനൻ,മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷകുമാരി,നിഡ്സ് അസി.പ്രോജക്ട് ഓഫീസർ ബിജു ആന്റണി,അസോസിയേഷൻ സെക്രട്ടറി സൗമ്യ, അംഗങ്ങളായ ഫ്രാൻസിസ്, അനിൽ എന്നിവർ പങ്കെടുത്തു. വിവിധ സഹായ പദ്ധതികളുടെ വിതരണവും നടന്നു. കലാപരിപാടികളുടെ ഉദ്ഘാടനം നിഡ്സ് ഹൗസിംഗ് കോഓർഡിനേറ്റർ ബിന്ദു നിർവഹിച്ചു.