
ആറ്റിങ്ങൽ: സ്ത്രീധനത്തിനെതിരെയും വണ്ടിപ്പെരിയാർ പെൺകുഞ്ഞിനെ കൊന്ന ഡി.വൈ.എഫ്.ഐക്കാരനെ രക്ഷിച്ച പൊലീസിനെതിരെയും ആറ്റിങ്ങൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സധൈര്യം പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ദീപ നേതൃത്വം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജയ, ജനറൽ സെക്രട്ടറി ദീപ, സെക്രട്ടറി രമാദേവി അമ്മ, ജില്ലാ ഭാരവാഹി സോഫിയ സലിം, ബ്ലോക്ക് ഭാരവാഹികളായ പ്രസന്ന, ജയ, റിനു, മണ്ഡലം പ്രസിഡന്റുമാരായ കുമാരി, മിനിമോൾ, രഞ്ജിനി,ബിന്ദു സതീശൻ എന്നിവർ നേതൃത്വം നൽകി, മറ്റു പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ നവകേരള സദസുമായി ബന്ധപ്പെട്ട് ആലംകോട് യൂത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ അറസ്റ്റിലായ ജയിലിലായിരുന്ന ജാമ്യം കിട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അനുമോദിച്ചു.